കരുണയുടെ കൂടാരം (ദൈവസഹായംപിള്ള ചാപ്പൽ) വെഞ്ചിരിപ്പ്
നെടിയശാല മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ, കരുണയുടെ കൂടാരം (ദൈവസഹായംപിള്ള ചാപ്പൽ) വെഞ്ചിരിപ്പ്, 2021 ആഗസ്റ്റ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ 7:00 മണിക്കുള്ള വി. കുർബാനയോടനുബന്ധിച്ചു, അഭി. കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നിർവ്വഹിക്കുന്നു. View/Download
കരുണയുടെ കൂടാരത്തിൽ ജൂബിലി വർഷത്തിലെ ശുശ്രുഷകൾ
# എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 8 വരെ, ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണക്കൊന്ത, വി. കുമ്പസാരം.
# എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 7.45 മുതൽ വൈകിട്ട് 4.00 വരെ, അഖണ്ഡ ആരാധനയും, വി. കുമ്പസാരവും.
# എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ 12.30 വരെ, ദിവ്യകാരുണ്യ ആരാധനയും മാതൃസ്തുതിഗീതവും ജപമാലയും.
തിരുക്കർമ്മങ്ങളുടെ LIVE സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്
പള്ളിയുടെ ഫേസ്ബുക് പേജിലും, വെബ്സൈറ്റിലും, കരിംകുന്നംലൈവിലും തിരുക്കർമ്മങ്ങളുടെ LIVE ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും വീടുകളിൽ ഇരുന്ന് ഭക്തിപൂർവ്വം തിരുക്കർമ്മങ്ങളിൽ പങ്കെടുക്കേണ്ടതാണ്.
കോവിഡ് പ്രോട്ടോക്കോൾ നിലവിൽ ഉള്ളതിനാൽ 40 പേർക്ക് മാത്രമാണ് കുർബാനയിലും തുടർന്നുള്ള വെഞ്ചിരിപ്പ് കർമ്മങ്ങളിലും പങ്കെടുക്കാൻ സാധിക്കുകയൊള്ളൂ.